Saturday, May 18, 2024
keralaNews

പാലക്കാട്  ആർഎസ്എസ് പ്രവർത്തകന്റെ  കൊലപാതകം; മുണ്ടക്കയത്ത്  മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

മുണ്ടക്കയം :  പാലക്കാട് കൊലപാതകം; മുണ്ടക്കയത്ത്  ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു,  പാലക്കാട് നെൻമാറ സ്വദേശികളായ സലാം,  ഇസ്ഹാക് എന്നിവരാണ്  അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് .  മുണ്ടക്കയം ടൗണിലെ ബേക്കറിയിൽ ജോലിക്കാരനായിരുന്ന പാലക്കാട് സ്വദേശി സുബൈർ താമസിച്ചിരുന്ന മുറിയിൽ നിന്നാണ്  ഈ  രണ്ടു യുവാക്കളേയും  ശനിയാഴ്ച രാത്രി ഏഴരയോടെ പാലക്കാട്   പ്രത്യേക അന്വേഷണ സംഘമെത്തി  അറസ്റ്റ് ചെയ്തത്. മാസങ്ങൾ മുമ്പ്  മുണ്ടക്കയത്തെത്തിയ ഇവർ  ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്.  പൊലീസെത്തി പരിശോധന നടത്തുമ്പോഴാണ് ബേക്കറി ഉടമയും കെട്ടിട ഉടമയും വിവരം  അറിയുന്നത്.  പാലക്കാട് കൊലപാതകത്തിൽ പങ്കുള്ള രണ്ടുപേർ  ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നുവെന്നാണ്  പറയപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടുമില്ല. പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമാകുന്നതിനിടെയാക്കാണ് കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുന്നത്. ഇവർക്ക് കേസിൽ നേരിട്ട് ബന്ധമുണ്ടോ – മറ്റെങ്കിലും സഹായം ചെയ്തു കൊടുത്തവരാണോ എന്നതടക്കം  ചോദ്യം ചെയ്യലിൽ മാത്രമേ അറിയാൻ കഴിയു .