Wednesday, May 15, 2024
indiakeralaNews

മംഗളുരുവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

മംഗളൂരുവില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി . മംഗളൂരു ഉളളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് ഇവര്‍ റാഗ് ചെയ്തത്. മലയാളി വിദ്യാര്‍ത്ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്.ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാത്ഥികളാണ് സംഭവത്തില്‍ അറസ്റ്റിലായത്. കോഴിക്കോട്,കോട്ടയം,പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ജൂനിയറായ അഞ്ച് പേരെ ക്രൂരമായി റാഗ് ചെയ്തത്.തുടര്‍ച്ചയായ റാഗിംഗില്‍ സഹിക്കവയ്യാതെയാണ് ഇരയാക്കപ്പെട്ട കുട്ടികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത് .താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊളളി കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുരുതരമായ വകുപ്പുകളാണ് പ്രതികളായ പതിനൊന്നുപേര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.കൂടാതെ കര്‍ണാടകയില്‍ റാഗിംഗിന് എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരം ഇന്നലെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.