Thursday, May 2, 2024
keralaNewsObituary

സാരിത്തൊട്ടിലില്‍ കഴുത്തു കുരുങ്ങി പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചനിലയില്‍.

സാരിത്തൊട്ടിലില്‍ കഴുത്തു കുരുങ്ങി പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചനിലയില്‍. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ (രാജു) മകള്‍ നന്ദനയാണ് (17) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത് .ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് നന്ദന. അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കിടപ്പുമുറിയില്‍ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടില്‍. പെണ്‍കുട്ടി ഈ തൊട്ടിലിലിരുന്ന് പഠിക്കുന്നത് പതിവായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കള്‍ പറയുന്നു. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്.സംഭവ സമയം നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.