Monday, April 29, 2024
keralaLocal NewsNews

എരുമേലിയിൽ യുവാവിന്റെ ചികിൽസക്കായി ഓട്ടോ ഡ്രൈവറുടെ സഹായഹസ്തം

എരുമേലി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ തുടർ ചികിൽസക്കായി ഓട്ടോ ഡ്രൈവറുടെ സഹായഹസ്തം.എരുമേലി ചെറുവളളി എസ്റ്റേറ്റ് സ്വദേശി ചാരപ്പറമ്പിൽ അപ്പു – കൊച്ചുറാണി ദമ്പതികളുടെ മകനായ രഞ്ജിത്ത് .എ ക്കുവേണ്ടിയാണ് എരുമേലി കെ എസ് ആർ റ്റി സി ജംഗഷനിൽ  ഓടുന്ന ഓട്ടോ ഡ്രൈവർ  പീടികയിൽ കെ ഷിബു തന്റെ ഇന്നത്തെ ഓട്ടം മാറ്റി വച്ചിരിക്കുന്നത്.
ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയാണ്. രഞ്ജിത്തിന്റെ മാതാവ് കൊച്ചുറാണി വൃക്ക ദാനം ചെയ്യുവാൻ തയ്യാറാണെങ്കിലും   ശസ്ത്രക്രിയക്കായി വലിയ തുക വരുന്നതാണ് കുടുംബത്തെ ദുരിതത്തിലാക്കിയത്.
എസ്റ്റേറ്റിലെ   ലയത്തിൽ  താമസിക്കുന്ന ഇവരുടെ ജോലിയായിരുന്നു ഏക ആശ്രയം. എന്നാൽ മകന്റെ ചികിൽസക്കായുള്ള ഓട്ടത്തിനിടെ ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.  കൂടെ ജോലി ചെയ്യുന്നവരും – മാനേജ് മെന്റും –  നാട്ടുകാരും  ഇവരെ സഹായിക്കുകയാണ്. ഇതിന് പുറമെയാണ് തന്നാലാകും വിധം സഹായിക്കാൻ  ശ്രമിക്കുന്നതെന്നും ഷിബു പറഞ്ഞു .  ചികിത്സാ സഹായ ധനസമാഹാരണത്തിനായി  പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ  രക്ഷാധികാരിയായും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് തങ്കമ്മ ജോർജ്കുട്ടി  ചെയർപേഴ്സൺ ആയും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റെ അനിശ്രീ സാബു കൺവീനർ ആയും ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
ചികിത്സാ സഹായം നൽകാൻ ആഗ്രഹിക്കുന്നവർ 
ബാങ്ക്: SBI 
ബ്രാഞ്ച് :Erumely
അക്കൗണ്ട് നം : 40745975868
IFSC : SBIN0070105
എന്ന അക്കൗണ്ടിലെക്ക് അയക്കുക