Thursday, May 16, 2024
keralaNews

ഒന്നരവര്‍ഷത്തിനുശേഷം കുട്ടികള്‍ വീണ്ടും സ്‌കൂളിലെത്തി

ഒന്നരവര്‍ഷത്തിനുശേഷം കുട്ടികള്‍ വീണ്ടും സ്‌കൂളിലെത്തി. 42 ലക്ഷം കുട്ടികളാണ് സ്‌കൂള്‍ മുറ്റത്തേക്ക് തിരിച്ചെത്തിയത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശങ്ക വേണ്ടെന്നും പോരായ്മകള്‍ പരിഹരിക്കുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സിക് റൂം ഉള്‍പ്പെടെ വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് കാലത്ത് സ്‌കൂളുകള്‍ തുറന്നത്. എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിപുലമായി പരിപാടികള്‍ ഒരുക്കിയിരുന്നു.