Tuesday, May 7, 2024
keralaNewsObituary

വൈത്തിരിയില്‍ അഞ്ചംഗ സംഘം കൊക്കയില്‍ വീണു; ഒരാള്‍ മരിച്ചു ; ഒരാള്‍ക്ക് പരുക്ക്

വയനാട് : വൈത്തിരിയില്‍ കൊക്കയില്‍ അഞ്ചംഗ സംഘം കൊക്കയില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്ക്. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്താണ് മരിച്ചത്.വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കല്‍പ്പറ്റ പെരുന്തട്ട സ്വദേശികളായ അഞ്ചുപേര്‍ വീണത്. സംഘത്തിലെ ഒരാളെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തളിമലയില്‍ നിന്നും എട്ട് കിലോമീറ്റര്‍ കുത്തനെയുള്ള മേലെ തളിമലപാത്തി എന്ന കൊക്കയിലേക്കാണ് ഇവര്‍ വീണത്.
യുവാക്കള്‍ വീണ ഭാഗം സഞ്ചാരത്തിന് നിയന്ത്രണം ഉള്ള മേഖലയാണ് . നിയന്ത്രണമുള്ള ഈ ഭാഗത്ത് യുവാക്കള്‍ എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.