Monday, May 6, 2024
keralaNews

എരുമേലിയിൽ കനത്ത മഴ; കൊപ്പത്ത് ഉരുൾപൊട്ടി  വ്യാപക നാശനഷ്ടം.

എരുമേലി: ഇന്ന് ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയിൽ എരുമേലി കൊപ്പത്ത് ഉരുൾപൊട്ടി  വ്യാപക നാശനഷ്ടം.വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി.രണ്ട് മണിക്കൂറിലധികം കനത്തമഴ പെയ്തു.കൊപ്പം – തുമരംപാറ റോഡിൽ പല സ്ഥലത്തും റോഡിന്റെയും – തോടിന്റേയും സംരക്ഷണ ഭിത്തി തകർന്നതായി വാർഡംഗം ബിനോയ് ഇലവുങ്കൽ പറഞ്ഞു .കൊപ്പം ചപ്പാത്ത് മേഖലയിൽ വനത്തിൽ നിന്നും ഉരുൾ പൊട്ടിയതാകാംമെന്നും  മെമ്പർ പറഞ്ഞു.നിരവധി വീടുകളിലും കിണറുകളിലും  വെള്ളം കയറി.കൃഷിയും വ്യാപകമായി നശിച്ചു.
എരുമേലി വലിയ തോട്ടിലും – കൊച്ചു തോട്ടിലും വെള്ളം ഉയർന്നു.
പേരുർത്തോട്ട്   ജംഗഷനിൽ ഇത്തവണ ആദ്യമായി വെള്ളം കയറി.
എരുമേലി കെഎസ് ആർ റ്റി സിയും പതിവ് പോലെ വെള്ളം കയറി. ചരളയിലും വെള്ളം കയറി. എരുമേലി വലിയ  തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുറ്റത്തും വെള്ളം കയറി. മുട്ടപ്പള്ളി 35 മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി.മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.