Saturday, April 27, 2024
keralaNews

 എരുമേലിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വേണം ;ആന്റോ ആന്റണി എം. പി        

എരുമേലി : ലക്ഷക്കണക്കിന് ശബരിമല  തീർത്ഥാടകരും, മലയോരമേഖല ഉൾപ്പെടുന്ന എരുമേലിയിലെ ജനങ്ങൾക്ക്‌ മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി വേണമെന്ന്
ആന്റോ ആന്റണി എം. പി പറഞ്ഞു.എരുമേലിയിൽ  ഐ എൻ ടി യു സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റീജണൽ കമ്മറ്റി  ദേവസ്വം ബോർഡ് ഹൈസ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എൻ ടി യു സി റീജണൽ കമ്മിറ്റിയുടെയും, തൊടുപുഴ ആൽ അസ്ഹർ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുതാഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ടൗൺ വാർഡ്‌ അംഗവും ഐ എൻ ടി യു സി റീജണൽ പ്രസിഡന്റുമായ നാസർ പനച്ചി അധ്യക്ഷനായ യോഗത്തിൽ, കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ :പി. എ. സലിം, ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി,ഡി. സി.സി  സെക്രട്ടറി പ്രകാശ് പുളിക്കൻ,
അൽ അസ്ഹർ മെഡിക്കൽ കോളേജ് എം.ഡി,അഡ്വ :കെ. എം. മിജാസ്,
പഞ്ചായത്ത് വൈസ്  പ്രസിഡന്റ് അനുശ്രീ സാബു, ബ്ലോക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, വാർഡ്‌ അംഗങ്ങളായ ലിസ്സി സജി,സുനിമോൾ, ബിനോയ്‌ ഇളവുങ്കൽ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി , എരുമേലി സർവീസ്  സഹകരണബാങ്ക് പ്രസിഡന്റ് സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കൽ,  എരുമേലി  ദേവസ്വം ബോർഡ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീകുമാരി , അബു ഉബൈദത്ത്, അബ്‌ദുൾ ലത്തീഫ് പള്ളിവീട്, രാജൻ അറക്കളം, രവീന്ദ്രൻ എരുമേലി,  സലിം കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.