Monday, April 29, 2024
keralaNewspolitics

കേരള യുവതയെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

എറണാകുളം: കേരള യുവതയെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് വികസന നായകന്‍ നരേന്ദ്രമോദി. പ്രീയ സുഹൃത്തക്കളെ അഭിന്ദനങ്ങള്‍ എന്നായിരുന്നു യുവം-2023 ന്റെ സദസിനോട് മോദി പറഞ്ഞത്. മോദിയെ വാക്കുകളെ ഹര്‍ഷാരെേവത്താടെയാണ് സ്വീകരിച്ചത്. സെക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ അങ്കണത്തിലാണ് യുവം കോണ്‍ക്ലേവ് നടക്കുന്നത്. കോളേജ് അങ്കണത്തില്‍ വൃക്ഷത്തെ നട്ടാണ് അദ്ദേഹം വേദിയില്‍ എത്തിയത്. കേന്ദമന്ത്രി വി മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘കൊച്ചുവള്ളത്തിന്റെ’ മൊമെന്റോ നല്‍കിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വേദിയില്‍ ആദരിച്ചത്. തൊട്ടുപിന്നാലെ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ അതിമനോഹരമായ കഥകളി ചിത്രവും മോദിക്ക് സമര്‍പ്പിച്ചു.യുവം സംവാദപരിപാടിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരാണ് പ്രധാനമന്ത്രിയെ കാത്ത് ഇരുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ കസേരകളില്‍ ഇടം പിടിച്ചിരുന്നു. ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.                                                                                         ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തില്‍ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങള്‍ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കള്‍, ശ്രീനാരായണ ഗുരു, കെ കേളപ്പന്‍, സ്വാതന്ത്ര സമര സേനാനികള്‍, അപ്പുക്കുട്ടന്‍ പൊതുവാള്‍, നമ്പി നാരായണന്‍ എന്നിവരെയും മോദി പ്രസംഗമധ്യേ പരാമര്‍ശിച്ചു. കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണെന്നും മോദി.                                              ജി 20 സമ്മേളനങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ പ്രൊഫഷണലിസം കാണിച്ചു. മുന്‍സര്‍ക്കാരുകള്‍ കുംഭകോണങ്ങളാല്‍ അറിയപ്പെട്ടു. ബിജെപി സര്‍ക്കാര്‍ യുവാക്കള്‍ക്ക് പുതിയഅവസരം നല്‍കുന്നു. കേരളത്തില്‍ ഹൈവേയും റെയില്‍വേയും ജലപാതയും വരുന്നു. അതുവഴി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മോദി, കേരളത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. പത്മപുരസ്‌കാര ജേതാക്കളോട് കുശലം പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗത്തിനായി എത്തിയത്. പത്മ പുരസ്‌കാര ജേതാക്കളായ കുഞ്ഞോല്‍ മാഷ് വേദിയില്‍ എത്തിയിരുന്നു. നരേന്ദ്രമോദിയെ കാത്ത് യുവം സംവാദ വേദിയില്‍ വന്‍ യുവതാരനിരയാണ് അണിനിരന്നത്. ഉണ്ണിമുകുന്ദന്‍, അനില്‍ ആന്റണി, അപര്‍ണ്ണ ബാലമുരളി, നവ്യനായര്‍, തേജസ്വി സൂര്യ. വിജയ് യേശുദാസ്, ഹരിശങ്കര്‍ ഉള്‍പ്പെടെ വലിയൊരു താരനിര എത്തിയിരുന്നു. സുരേഷ് ഗോപിയും എത്തിയിരുന്നു. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ യുവാക്കളുടെ ഭാവി പന്താടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.                               കേരളത്തിലെ യുവാക്കള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നേതൃത്വം നല്‍കുന്ന, നിര്‍മ്മിത ബുദ്ധിക്ക് നേതൃത്വം നല്‍കുന്ന, ശാസ്ത്രസാങ്കേതിക രംഗത്ത് നേതൃത്വം വഹിക്കുന്നവരായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ എത്രയോ കഴിവുകളുള്ള കേരളത്തിലെ യുവാക്കള്‍ക്ക് അതില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല. ഇവിടെ ചിലര്‍ എല്ലാറ്റിനും അവരുടെ പാര്‍ട്ടിക്ക് മാത്രം പ്രധാന്യം നല്‍കുകയാണ്. അതുവഴി പല അവസരങ്ങളും യുവാക്കള്‍ക്ക് നഷ്ടമാകുന്നു.      യുവാക്കളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ സാധിക്കുന്നതിന് സാഹചര്യമൊരുക്കും. കേരളത്തിലെ യുവാക്കളുടെ കഴിവ് മുഴുവനായി പുറത്തെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമൊരുക്കാന്‍ ഈ സര്‍ക്കാര്‍ പ്രയത്‌നിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിയ്ക്കുന്നത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ യുവാക്കളുടെ ഭാവി പന്താടുകയാണ്. ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിക്കുന്നത്.’- മോദി പറഞ്ഞു.