Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ വൃക്ഷപൂജ നടത്തി

എരുമേലി: ബലിതര്‍പ്പണ ദിവസം ആയൂര്‍വേദ വൃക്ഷത്തെ പരിസ്ഥിതി സംരക്ഷണ വേദി വൃക്ഷപൂജ ചെയ്ത് പൊന്നാട അണിയിച്ച് ആദരിച്ചു.9 വര്‍ഷം മുമ്പ് പരിസ്ഥിതി സംരക്ഷണവേദി പ്രസിഡന്റ് രവീന്ദ്രന്‍ എരുമേലിയും ഡോ.എന്‍.സി പ്രസന്നനും ചേര്‍ന്ന് നട്ട കുമ്പിള്‍ ഔഷധവൃക്ഷത്തെയാണ് ഇന്ന് ആദരിച്ചത് . 2014 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ എരുമേലി കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്പകുത്തങ്കല്‍ പാലം ജംഗ്ഷനില്‍ വനമഹോത്സവത്തിന്റെ ഭാഗമായി വിവിധ സംഘടനകള്‍ വൃക്ഷ തൈകകള്‍ നട്ട തെല്ലാം സംരക്ഷിക്കാതെ നശിച്ച് പോയി. അന്ന് പരിസ്ഥിതി സംരക്ഷണ വേദിപ്രവര്‍ത്തകര്‍ മണ്‍ചിരാത് തെളിച്ച് വൃക്ഷ പൂജ ചെയ്ത് സംസ്ഥാന പരിസ്ഥിതി സംരക്ഷണവേദി പ്രസിഡന്റ് രവീന്ദ്രന്‍ എരുമേലിയും ഡോ.എന്‍.സി പ്രസന്നനും ചേര്‍ന്ന് നട്ട കുമ്പിള്‍ ഔഷധവൃക്ഷം 9-ാം വര്‍ഷത്തില്‍ ഇന്ന് ആദരിച്ചു. കുമ്പിള്‍ മരം സംരക്ഷിതമരമാണെന്നും നട്ട വര്‍ഷവും തീയതിയും രേഖപെടുത്തി പരിസ്ഥിതി സംരക്ഷണവേദി ബോര്‍ഡും വൃക്ഷത്തില്‍ സ്ഥാപിച്ചു.രവീന്ദ്രന്‍ എരുമേലി മണ്‍ചിരാതുകള്‍ തെളിച്ച് പ്രുകപൂജ ചെയ്തു. എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമ്പിള്‍ മരത്തെ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. ടൗണ്‍ വാര്‍ഡ് മെമ്പര്‍ നാസര്‍ പനച്ചി മുഖ്യപ്രഭാക്ഷണം നടത്തി. ഡോക്ടര്‍ എന്‍.സി. പ്രസന്നന്‍, അംഗന്‍വാടി റ്റീച്ചര്‍ പ്രഭാവതി, സാമൂഹ്യ പ്രവര്‍ത്തകര്‍ എച്ച്. ഫൈസല്‍ മണക്കല്ലൂര്‍, ഷെബിന്‍ ഓരുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.