Connect with us

Hi, what are you looking for?

Local News

എരുമേലിയില്‍ റബ്ബര്‍ തോട്ടങ്ങളി ല്‍ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടക്കുന്നു

കൊതുക് വര്‍ദ്ധിക്കുന്നു 
എരുമേലി : കൊതുക് – ജലജന്യ മറ്റ് പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതായി പരാതി. എരുമേലി ഗ്രാമ പഞ്ചായത്തിലെ വലുതും – ചെറുതുമായ സ്വകാര്യ വ്യക്തികളുടെ റബ്ബര്‍ തോട്ടങ്ങളിലാണ് ചിരട്ട വെള്ളം കളഞ്ഞ് കമഴ്ത്തി വയ്ക്കാതിരിക്കുന്നത്. ഇത്തരത്തില്‍ ചിരട്ട വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പറയുമ്പോഴും റബ്ബര്‍ തോട്ടമുള്ളവര്‍ അത് വക വയ്ക്കുന്നില്ല.

റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കൊതുകുകള്‍ പെരുകുന്നുവെന്ന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ കൊതുകുകള്‍ പെരുകുമ്പോഴും തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കാന്‍ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എരുമേലി ടൗണിന് ചുറ്റും, മലയോര മേഖലയിലും കര്‍ശനമായ പരിശോധനയും – നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...