Monday, April 29, 2024
Local NewsNews

എരുമേലിയില്‍ ബലി തര്‍പ്പണത്തിനെത്തിയവര്‍ക്ക് ആശ്വാസമായി സേവാ ഭാരതി

എരുമേലി: കര്‍ക്കിടക വാവ് ബലി തര്‍പ്പണം ചെയ്യാനെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ക്ക് ആശ്വാസമായി സേവാ ഭാരതിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ എത്തിയ വിശ്വാസികള്‍ക്ക് കാപ്പി നല്‍കിയാണ് സേവ ഭാരതി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചത്. ബലിതര്‍പ്പണം തുടങ്ങിയ വെളുപ്പിനെ അഞ്ച് മണിക്ക് മുതല്‍ കാപ്പിയും വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. സേവന പദ്ധതി ദേവസ്വം ബോര്‍ഡ് എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീധര ശര്‍മ്മ ഭദ്ര വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സേവ ഭാരതി പ്രവര്‍ത്തകരായ കിരണ്‍ സതീഷ് ,വൈശാഖ് വിക്രമന്‍ , അനനു , നിധീഷ് തുടങ്ങി നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.