Thursday, May 2, 2024
keralaNews

എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനി നടത്തിയിരുന്ന സമരം ഒത്തുതീര്‍ന്നു.

എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനി നടത്തിയിരുന്ന സമരം ഒത്തുതീര്‍ന്നു. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് വിസി വിദ്യാര്‍ഥിനിക്ക് ഉറപ്പു നല്‍കി. ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചെന്നു ഗവേഷക പ്രതികരിച്ചു.എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ഗവേഷകയുടെ സമരം. സമരം ഒത്തു തീര്‍ക്കാന്‍ ഇന്നു വൈകിട്ട് ഗവേഷകയുമായി വൈസ് ചാന്‍സലര്‍ ചര്‍ച്ച നടത്തി. നാനോ സയന്‍സ് സെന്റര്‍ ഡയറക്ടറെ മാറ്റിയിട്ടും ഗവേഷക വിദ്യാര്‍ഥിനി സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താല്‍പര്യം മനസിലാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

ജാതി വിവേചനമുണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷകയ്ക്ക് ലാബ് തുറക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ജാതി വിവേചനവും മനുഷ്യാവകാശ ലംഘനവും നേരിടുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചത്. ജാതിവിവേചനം ഉണ്ടായെന്ന് സര്‍വകലാശാലയും ഹൈക്കോടതിയും കണ്ടെത്തി. വിദ്യാര്‍ഥിനിയുടെ 6 വര്‍ഷമാണ് നഷ്ടപ്പെട്ടത്.