Monday, May 6, 2024
keralaLocal News

 എരുമേലിയില്‍ ട്രാക്ടര്‍ റാലി നടത്തി.

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടര്‍ റാലിയ്ക്ക് പിന്‍ന്തുണയുമായി എയ്ഞ്ചല്‍ വാലി മുതല്‍ എരുമേലി വരെ കേരള കര്‍ഷക സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. ട്രാക്ടര്‍ റാലിയോട് അനുബന്ധിച്ച് ചേര്‍ന്ന യോഗം പ്രസിഡന്റ് പ്രകാശ് പുളിക്കന്‍ ഉത്ഘടനം ചെയ്തു. ആദ്യകാല കുടിയേറ്റ കര്‍ഷകനായ എബ്രഹാം കല്ലേകുളത്ത് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മൂക്കന്‍ പെട്ടി , കണമല , ചീനിമരം, മുട്ടപ്പള്ളി, മുക്കുട്ടു തറ, എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എരുമേലിയില്‍ സമാപിച്ചു. സമാപന സമ്മേളനം കര്‍ഷക സമര നേതാവ് KP ഗംഗാധരന്‍ ആചാരി ഉത്ഘടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യൂ ജോസഫ് മഞ്ഞപ്പള്ളിക്കുന്നേല്‍, മറിയാമ്മ സണ്ണി ,ജിജിമോള്‍ സജി, മറിയാമ്മ മാത്തുക്കുട്ടി, കര്‍ഷക സംരക്ഷണ സമതി നേതാക്കളായ ജെയിംസ് ആലപ്പാട്ട്, O J കുര്യാന്‍ ഒഴുകയില്‍, റോയി സ് ആലപ്പാട്ട്, ബിജു കായ പ്ലാക്കല്‍, ബിനു നിരപ്പേല്‍ , ബോബന്‍ പള്ളിക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.