Thursday, May 2, 2024
keralaNews

മലപ്പുറത്ത് പതിനൊന്നു വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: മലപ്പുറത്ത് പതിനൊന്നു വയസ്സുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ കിഴക്കേക്കര റജീബിനാണ് പെരിന്തല്‍മണ്ണ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.

ഇരുമ്പു കമ്പി കൊണ്ട് ശരീരത്തില്‍ വരയുമെന്ന ഭീഷണിപ്പെടുത്തിപ്രതി 2012 മുതല്‍ 2016 വരെ കുട്ടിയെ ലൈംഗിത അതിക്രമം നടത്തിയെന്നാണ് കേസ്. 2016 ലാണ് പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇരുപത് സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.