Thursday, May 16, 2024
keralaNews

മുണ്ടക്കയത്തെ വൃദ്ധന്റെ മരണം ; സബ്കളക്ടര്‍ മൊഴിയെടുത്തു.

  • മകന്‍ റജി പോലീസ് കസ്റ്റഡിയില്‍.

മതിയായ ഭക്ഷണവും മരുന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വൃദ്ധദമ്പതികളെ പൂട്ടിയിടുകയും തുടര്‍ന്ന് പിതാവ് മരിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം സബ് കളക്ടര്‍ സ്ഥലത്തെത്തി മൊഴിയെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഇളയമകന്‍ റെജി പോലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് സംഭവം.മുണ്ടക്കയം വണ്ടംപതാല്‍ അസംബപനി മേഖലയിലെ വനാതിര്‍ത്തി ചേര്‍ന്നുള്ള വീട്ടിലാണ് സംഭവമുണ്ടായത്.വൃദ്ധദമ്പതിമാരില്‍ പിതാവ് പൊടിയന്‍ ( 80 ) ഇന്നലെ മരിച്ചത് .മാതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ ത്തുടര്‍ന്ന് കോട്ടയം ജില്ലാ സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഐ എ എസ്ന്റെ നേതൃത്വത്തില്‍ ഇവരുടെ വീട്ടിലെത്തിയാണ് വിവിധ ആളുകളുടെ മൊഴികള്‍ രേഖപ്പെടുത്തിയത്,ആശാവര്‍ക്കര്‍,പാലിയേറ്റീവ്‌കെയര്‍ എന്നീ പ്രവര്‍ത്തകരുടെ മൊഴികളാണ് സബ്കളക്ടര്‍ രേഖപ്പെടുത്തിയത്.
എന്നാല്‍ വൃദ്ധദമ്പതികള്‍ക്ക് യഥാസമയം ഭക്ഷണവും,മരുന്നും നല്‍കാതെ റെജി ഉത്തരവാദിത്വം ഇല്ലാതെയാണ് കഴിഞ്ഞതെന്നും ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ് കുമാര്‍ പറഞ്ഞു.ഒരാഴ്ച മുമ്പ് വരെ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ ഭക്ഷണം കഴിച്ചു മറ്റും നടന്നിരുന്നതായും അംഗന്‍വാടി പ്രവര്‍ത്തകര്‍ പറഞ്ഞു.

പട്ടയമില്ലാത്ത ഭൂമിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രാമപഞ്ചായത്ത് അനുഭവിച്ച വീടാണ് ഇവര്‍ക്കുള്ളത്.വാസയോഗ്യമല്ലാത്ത ഈ വീട്ടില്‍ മകനായ റെജി മാതാപിതാക്കളെ പരിചരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായും പറയുന്നു .ഇതിനിടെ പൊടിയന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ രജി ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്നും പോലീസ് പറഞ്ഞു .എസ്റ്റേറ്റ് തൊഴിലാളികള്‍ ആയിരുന്ന വൃദ്ധദമ്പതികള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഈ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.