Saturday, May 4, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 93 പേര്‍ക്ക്  കോവിഡ്   സ്ഥിരീകരിച്ചു; പഞ്ചായത്തില്‍ 415 പേര്‍ ചികില്‍സയില്‍ .

എരുമേലിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ തുടങ്ങി.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ബാതരുടെ എണ്ണം ഇന്ന് 93 പേര്‍ക്ക് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ ആകെ ഇതുവരെ 301 ബാധിതര്‍ ചികില്‍സയിലുമാണ്.കോവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ (സി. എഫ്. എല്‍. ടി. സി)ആരംഭിച്ചതായി പഞ്ചാാത്തിന്റെ കോവിഡ് കോഡിനേറ്റര്‍ പ്രമോദ് പറഞ്ഞു.ക്വാറന്റേന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എരുമേലി ടൗണിലെ അതുര കോംപ്ലക്‌സിലാണ് സി.എഫ്.എല്‍.ടി.സിയാക്കി വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ രണ്ടു ഡോക്ടര്‍മാരുടെയും, മൂന്നു നേഴ്സുമാരുടെയും സേവനവും ഇവിടെ ആംബുലന്‍സിന്റെ സേവനവും ലഭ്യമാകും.പഞ്ചായത്തു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്ക് അതാത് വാര്‍ഡുകളില്‍ വാഹന സൗകര്യം ക്രമീകരിക്കുമെന്നും കേരള ബ്രേക്കിംഗ് ന്യൂസിനോട് കോവിഡ് കോഡിനേറ്റര്‍ പ്രമോദ് പറഞ്ഞു.

കറിക്കാട്ടൂര്‍ പി എച്ച് സിയുടെ പരിധിയില്‍ വരുന്ന എരുമേലി ഗ്രാമപഞ്ചായത്തിലെ
1, 2, 3 , 4 വാര്‍ഡുകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലായിട്ടുണ്ട്.ഇന്ന് 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും,ഇപ്പോള്‍ 114 പേര്‍ ചികില്‍സയിലുമാണ്.

മുക്കൂട്ടുതറ -16-വാര്‍ഡില്‍ 7 കേസുകളും, ഉമ്മിക്കുപ്പ-15 -വാര്‍ഡില്‍ 6 കേസുകളുമായി. എട്ടാം വാര്‍ഡായ പാക്കാനത്തും, 21 ാം വാര്‍ഡായ പൊരിയന്‍മലയിലും 45 കേസുകളുമാണ്.
ഇതുവരെ 15 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

പഞ്ചായത്തില്‍ 18 കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്. 1, 2, 5, 6, 8, 9, 10, 12, 13, 14, 15, 16, 17, 19, 20, 21, 22, 23
എന്നീ വാര്‍ഡുകളാണത്.

വാര്‍ഡ് -1- 16, 2-31, 3-27, 4-19, 5-15, 6-21, 7-19, 8-45, 9-12, 10-5, 11-6, 12-5, 13-16, 14-10, 15-6, 16-7, 17 -7, 18 -8, 19-24, 20-20, 21-45, 22-15, 23-20 എന്നിങ്ങനെയാണ് വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവായവരുടെ ഇതുവരെയുള്ള കണക്ക്.