Saturday, May 18, 2024
keralaNews

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍..

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കൊറോണയുടെ രണ്ടാം തരംഗ വ്യാപനത്തെ തുടര്‍ന്നാണ് നടപടി.നിലവില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിപിഎമ്മില്‍ തന്നെ ആരൊക്കെ മന്ത്രിമാരാകും എന്നതിലും എല്‍ഡിഎഫിലെ ചെറു കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.140 അംഗങ്ങളുള്ള സഭയില്‍ 99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് ജയിച്ചത്. സ്വതന്ത്രര്‍ അടക്കം 67 പേര്‍ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയില്‍ നിന്നും ജയിച്ചത്.