Monday, May 13, 2024
indiaNews

കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടത് അനിവാര്യം: പ്രധാനമന്ത്രി

കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊറോണ വാക്സിന്‍ വിതരണത്തില്‍ പിന്നോട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളുമായുള്ള യോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.യോഗത്തില്‍ വാക്സിനേഷനില്‍ പിന്നോട്ട് നില്‍ക്കുന്ന 40 ജില്ലകളിലെ കളക്ടര്‍മാരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആദ്യഡോസ് വാക്സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കളക്ടര്‍മാരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. രണ്ടാമത്തെ ഡോസ് വാക്സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.