Friday, May 3, 2024
keralaNews

‘പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്

സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. വാക്‌സീന്‍ സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ല. പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാന്‍ പ്രാദേശിക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവല്‍ക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുതല സമിതികള്‍ രൂപീകരിക്കണം.വീടുകളില്‍ കഴിയുന്ന രോഗികളെ സമിതികള്‍ കര്‍ശനമായി നിരീക്ഷിക്കണം. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമാക്കാന്‍ അലംഭാവം പാടില്ല. ചികിത്സാ സൗകര്യം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ അതിന് ഉടന്‍ നടപടിയെടുക്കണം മുഖ്യമന്ത്രി പറഞ്ഞു.