Tuesday, May 7, 2024
keralaNews

എരുമേലിയില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം ആന്‍സിയുടേതാണെന്ന് ബന്ധുക്കള്‍

കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായ ആന്‍സിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.