Thursday, May 16, 2024
indiakeralaNewspolitics

പോസ്റ്റല്‍ ബാലറ്റ്; പ്രവാസി ഇന്ത്യക്കാരുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി വോട്ട് എന്ന ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലു മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേസില്‍ സുപ്രിംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഷംഷീര്‍ സര്‍ക്കാരിനെയും കമ്മിഷനെയും സമീപിച്ചത്.
നാട്ടില്‍ പോകാതെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ അനുമതിയുണ്ട്. അതിനാല്‍ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കയില്‍ അടിസ്ഥാനമില്ലെന്ന് ഷംഷീര്‍ പറയുന്നു.