Saturday, April 20, 2024
keralaNews

2023 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നു.

2023 – 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്നു.സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണിത്. സര്‍വതലസ്പര്‍ശിയായ ബജറ്റാണ്. ഇന്ത്യന്‍ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിന്റെ അടിത്തറയില്‍ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. ഏ20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെ എന്നും മുന്‍ഗണന നല്‍കി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കും. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇതെല്ലാം യാഥാര്‍ത്യമാക്കി.

ഏഴ് മുന്‍ഗണനാ വിഷയങ്ങള്‍…

കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങള്‍. വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരനിലും എത്തിച്ചേരല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.