Friday, May 3, 2024
EntertainmentindiaNews

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ നിന്ന് ജല്ലിക്കെട്ട് പുറത്ത്.

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ നിന്ന് ഇന്ത്യന്‍ പ്രാതിനിധ്യമായിരുന്ന ജല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തിനുള്ള അവസാന പട്ടികയില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പുറത്തായത്. 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഒഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല.

അതേസമയം, കരിഷ്മ ദേവ് ദുബേ സംവിധാനം ചെയ്ത ബിട്ടു 93ാമത് അക്കാദമി അവാര്‍ഡിനായുള്ള ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ജല്ലിക്കെട്ടിന്റെ ഓസ്‌കര്‍ എന്‍ട്രി ഇന്ത്യന്‍ സിനിമാ പ്രേമികളില്‍, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.
ഏപ്രില്‍ 25ന് ആണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന പുരസ്‌കാര പ്രഖ്യാപനം കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിലിലേക്ക് മാറ്റിയത്.