Connect with us

Hi, what are you looking for?

Local News

എരുമേലിയിലെ വനമേഖല മാലിന്യവിമുക്തമാകുന്നു

എരുമേലി : എരുമേലിയില്‍ വനാതിര്‍ത്ഥി മേഖലയില്‍ക്കൂടി കടന്ന് പോകുന്ന റോഡുകള്‍ മാലിന്യ വിമുക്ത മാകുന്നു.  എരുമേലി – റാന്നി സംസ്ഥാന പാതയില്‍ പ്ലാച്ചേരി മുതല്‍ കനകപ്പലം വരേയും, എരുമേലി – വെച്ചുച്ചിറ കനകപ്പലം മുതല്‍ വെച്ചുച്ചിറ വരേയുമുള്ള റോഡുകളാണ് വനം വകുപ്പിന്റെ ശക്തമായ ഇടപെടലില്‍ മാലിന്യവിമുക്തമാകുന്നത് .

ആള്‍താമസം കുറഞ്ഞ വനമേഖലയിലെ ഈ റോഡുകളിലാണ് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത് . എന്നാല്‍ നിലവിലുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കിയ വനം വകുപ്പ് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് റോഡുകള്‍ മാലിന്യം വിമുക്ത മാകാന്‍ കാരണമാക്കിയതായും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ വെച്ചുച്ചിറ റോഡില്‍ വീണ്ടും മാലിന്യങ്ങള്‍ തള്ളുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പും – ത്രിതല പഞ്ചായത്ത് – മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍, മറ്റ് വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും മാലിന്യങ്ങള്‍ നീക്കി ചെടികള്‍ നട്ടു വച്ചു. ഇത് കൂടാതെ സിറ്റിവി കളും സ്ഥാപിച്ചു. പാതയോരങ്ങളിലെ പൂന്തോട്ട നിര്‍മാണത്തിന് കോട്ടയം ഡി എഫ് ഒ എന്‍ . രാജേഷ് ഐ എസ് എഫ് നേതൃത്വം നല്‍കി. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹരിലാല്‍ കെ , മറ്റ് സംഘടന പ്രതിനിധികളും പങ്കെടുത്തു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...