Sunday, May 5, 2024
keralaLocal NewsNews

എരുമേലിയിലും കനത്ത മഴ; ചരളയിൽ രണ്ട് ബണ്ടുകൾ തകര്‍ന്നു

എരുമേലി:കനത്ത മഴയിൽ എരുമേലിയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി.ചരളയിൽ മലമുകളിലെ പാറമടയിൽ നിന്നുള്ള ഒഴുക്ക് തടയുന്നതിനായി കെട്ടിയ രണ്ട് ബണ്ടുകൾ തകർന്നതോടെ ചരളയിലും – ചെറിയ തോട്ടിലും
വെള്ളം ഉയർന്നു. വെച്ചുച്ചിറ മേഖലയിൽ പെയ്ത കനത്ത മഴയിൽ എരുമേലി വലിയതോടും നിറഞ്ഞൊഴുകിയതോടെ കെ.എസ് ആർ റ്റി സി ജംഗഷനും
വെള്ളം കയറി.ഇന്ന് ഉച്ച കഴിഞ്ഞ് 4.30 ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂർ ശക്തമായി പെയ്യുകയായിരുന്നു.