Tuesday, May 14, 2024
keralaNews

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം.

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. സെപ്റ്റംബര്‍ 4 നാണ് പരീക്ഷ നടത്തുക. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് അറിയിപ്പ് പുറത്തിറക്കിയത്.പരാതി ഉന്നയിച്ച വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷത്തെക്കിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.ആയൂര്‍ മാര്‍ത്തോമ്മാ കോളജിനുപകരം കൊല്ലം എസ്.എന്‍ കോളജാണ് പരീക്ഷാകേന്ദ്രം. വീണ്ടും പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതി. രാജ്യത്ത് ആറ് കോളജുകളിലാണ് ഇത്തരത്തില്‍ പരാതി ഉയര്‍ന്നത്.