Wednesday, May 1, 2024
keralaNews

പരമ്പരാഗതപാത ;ആലോചനായോഗം നാളെ 

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള  പരമ്പരാഗത കാനനപാതയിൽ കൂടിയുള്ള തീർത്ഥാടന യാത്ര നിരോധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പരമ്പരാഗത കാനനപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി  ആലോചനായോഗം നാളെ നാലുമണിക്ക് മൂക്കൻപെട്ടി എസ്എൻഡിപി ഹാളിൽ നടക്കും.ഒക്ടോബർ 30 ന്  ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികൾ 18 തീർത്ഥാടനകേന്ദ്രങ്ങളിൽ എത്തും.
പരമ്പരാഗത കാനന പാത തുറക്കുക.കാനനപാതയിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക.കാനനപാത വഴിയുള്ള ആരാധന  അനുവദിക്കുക.കോവിഡ് വാക്സിൻ എടുത്ത തീർത്ഥാടകർക്ക്  വെർച്ച്വൽ ക്യൂ ഒഴിവാക്കി  ദർശനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. എ എൻ സാബു (രക്ഷാധികാരി) ,പി.കെ സജീവ് (കൺവീനർ),പി. എൻ വേണുകുട്ടൻ നായർ (ചെയർമാൻ ),എ പി സന്തോഷ് കുമാർ (വൈസ് ചെയർമാൻ), ഷിബു കെ ദാസ് ( ജോയിൻറ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ  കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.