Monday, May 6, 2024
keralaNews

എം.എല്‍.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

സത്യപ്രതിജ്ഞ ചെയ്യുമ്പോഴുണ്ടായ പിഴവു മൂലം ദേവികുളം എം.എല്‍.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.തമിഴിലായിരുന്നു എ. രാജയുടെ സത്യപ്രതിജ്ഞ. സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞ തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്ന് കരുതുന്നു.43 പേര്‍ ദൈവനാമത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. കന്നഡയും തമിഴും ഉള്‍പ്പെടെ നാലുഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാലാ എം.എല്‍.എ മാണി സി കാപ്പനും മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.