Monday, May 6, 2024
keralaNewsObituary

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു.

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ സ്വദേശിയായ നജീബാണ് മരിച്ചത്. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില് വച്ചായിരുന്നു സംഭവം.കഴിഞ്ഞ ദിവസം അസമിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400 -ഓളം ബസുകളാണ് കുടുങ്ങി കിടക്കുന്നത്. പത്ത് ദിവസം സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു.അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ഡീസല്‍ അടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍. കണ്ണൂര്‍,കോഴിക്കോട്,പെരുമ്ബാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും.