Thursday, May 16, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു.151 മരണം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളത് 248526 പേരാണ്. ഇന്ന് രോഗമുക്തരായത് 35525 പേരാണ്. കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായതായി അവലോകനയോഗം വിലയിരുത്തി.

മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.