Monday, April 29, 2024
keralaNews

ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; സംഗീത സംവിധായകന്‍ അറസ്റ്റില്‍

കോഴിക്കോട്: ഉന്നതരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവ സംഗീത സംവിധായകന്‍ ശരത് മോഹന്‍ അറസ്റ്റിലായി.                   

ഗവര്‍ണര്‍ അടക്കമുള്ളവരുമൊത്തുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒന്‍പത് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.
എന്നാല്‍ മാഹിയില്‍ നിന്ന് മദ്യം കടത്തിയെന്ന കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ഈ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഹാജരാകാതിരുന്നപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പയ്യോളി പോലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.                                                                                                             

ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹൈക്കോടതിയിലടക്കം നിയമനം നേടി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ഹൈക്കോടതി വിജിലന്‍സ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

കോട്ടയം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ സ്റ്റേഷനുകളിലായിട്ടാണ് ഇയാള്‍ക്കെതിരെ പരാതിയുള്ളത്.