Wednesday, May 8, 2024
keralaNewspolitics

രാഹുലിന്റെ ഓഫിസ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു; സ്റ്റാഫിനെ മര്‍ദിച്ചു

വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തളളിക്കയറി.         

സ്റ്റാഫിനെ മര്‍ദിച്ചു. ഓഫിസിലെ സാധനങ്ങള്‍ തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം എന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.     

സിപിഎം നേതൃത്വത്തിന് അറിവോടെയാണ് ആക്രമണം എന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു .

മോദിയെ സൂചിപ്പിക്കാനാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു അക്രമണത്തിന് മുഖ്യമന്ത്രി മറുപടി പറയണം . എസ് എഫ് ഐയുടെ
ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഗസ്റ്റ്യന്‍ പുല്‍പ്പള്ളിക്കാണ് പരിക്കേറ്റത്.
ലാത്തിച്ചാര്‍ജില്‍ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കേറ്റത്.

ഓഫീസിലേക്ക് തള്ളിക്കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു എന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് റ്റി. സിദ്ധിക്ക് സ്ഥലത്തെത്തി പോലീസുമായി സംസാരിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഓഫീസില്‍ നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടം കൂടുകയാണ് ഇപ്പോള്‍ .