Monday, April 29, 2024
indiaNews

സിക്കിമില്‍ മേഘവിസ്‌ഫോടനം; 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് കരസേന

ദില്ലി: സിക്കിമിലെ ലഖന്‍ വാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ടീസ്ത നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്. 23 സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതേതുടര്‍ന്ന് ടീസ്ത നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടതും സാഹചര്യം രൂക്ഷമാക്കി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.