Thursday, May 2, 2024
keralaNews

ഉത്ര വധക്കേസില്‍ വിധി ഉടന്‍; പ്രതി സൂരജ് കോടതിയില്‍

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ വിധി ഉടന്‍ പ്രസ്താവിക്കും. പ്രതി സൂരജിനെ കോടതി ഹാജരാക്കി.കോടതി പരിസരത്ത് വന്‍ ജനക്കൂട്ടമാണ്.
ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പറയുന്നത്.അഞ്ചല്‍ ഏറം ‘വിഷു’വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തുതന്നെ അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.