Friday, May 17, 2024
keralaNewspolitics

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ഒരാഴ്ച മാത്രം.

സംസ്ഥാനം കോവിഡ് വ്യാപനത്തിന് കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച മാത്രം .കോവിഡിനെതിരെയുള്ള ശക്തമായ പോരാട്ടം നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങള്‍ നിയന്ത്രിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സര്‍ക്കാര്‍.ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രകടനങ്ങള്‍,പൊതുയോഗങ്ങള്‍,കമ്മറ്റികള്‍ എല്ലാം നിയന്ത്രിക്കേണ്ടതായി വരും.
എന്നാല്‍ പല മണ്ഡലങ്ങളിലേയും അട്ടിമറി ജയവും -കനത്ത തോല്‍വി രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിസന്ധികളില്‍ ആകുമ്പോള്‍ പ്രകടനങ്ങളും ആഘോഷങ്ങളും അതിരുകടക്കാനാണ് സാധ്യത.140 നിയോജക മണ്ഡലങ്ങളില്‍ മദ്ധ്യ കേരളത്തിലെ മത്സരങ്ങളെ കൂടാതെ കോട്ടയം,പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലെ മത്സരവും പ്രാധാന്യമേറിയതാണ്.പിസി ജോര്‍ജ് എംഎല്‍എ മത്സരിച്ച പൂഞ്ഞാര്‍ മണ്ഡലവും , ജോസ് കെ മാണി മത്സരിച്ച പാലാ മണ്ഡലവും,അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധേയമാകും.എന്നാല്‍ കോവിഡ് വ്യാപനത്തിന് എതിരെയുള്ള നടപടികളില്‍ തിരഞ്ഞെടുപ്പ് ഫലം മുങ്ങിപ്പോകുമെന്ന ആശങ്കയും മുന്നണികളില്‍ ഉണ്ട് . തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പാലായും പൂഞ്ഞാര്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യും.