Friday, April 19, 2024
keralaNews

ഈരാറ്റുപേട്ടയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി.

ഈരാറ്റുപേട്ട  നഗരസഭയിൽ യുഡിഎഫിൻ്റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ.എസ്ഡിപിഐ സ്ഥാനാർത്ഥി നസീറ സുബൈറിനെ ആണ് 5 ന് എതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.എൽഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.സുഹ്‌റ അബ്ദുൽഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫ് പുറത്താക്കിയിരുന്നു.എസ് ഡി പി ഐ അവിശ്വാസത്തെ പിന്തുണച്ചത് വിവാദമായിരുന്നു.