Friday, May 17, 2024
keralaNews

കോവിഡ് ബാധിതർക്ക് സ്വാന്തനമായി കാഞ്ഞിരപ്പള്ളിയിലെ  ജനകീയ പോലീസ് .

“ജനമൈത്രി” എന്ന പദം അന്വർത്ഥമാക്കി കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ് .
എസ് ഐ  ഷിബുവിന്റെ  നിർദ്ദേശത്തെ തുടർന്ന് ഭക്ഷ്യകിറ്റുമായി തമ്പലക്കാട്ട്  നിന്നും എത്തിയ പുണ്യം പൂങ്കാവനം പ്രവത്തകർ കിറ്റുകൾ പതിനേഴാം  മെമ്പർ സിന്ധു സോമന്  കൈമാറി. പുണ്യം പൂങ്കാവനം പ്രവർത്തകരായ വിഷ്ണു ശങ്കർ, ശ്രീക്കുട്ടൻ,നൂറുദ്ദിൻ ജബ്ബാർ എന്നിവരാണ് പതിനേഴാം വാർഡിലെ അടച്ചിട്ട മലങ്കോട്ട നിവാസികൾക്ക് കൈത്താങ്ങായത്. മെമ്പറുടെ നേതൃത്വത്തിൽ
പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ അർഹരായവർക്ക് കിറ്റുകൾ വിതരണം ചെയ്തത് .