Sunday, April 28, 2024
AstrologyNews

ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം

ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ വെടിഞ്ഞ് ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി മനസും – ശരീരവും പ്രാര്‍ഥനാനിര്‍ഭരമാവും. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ, പ്രാര്‍ഥനയുടെ, വിശുദ്ധിയാല്‍ നിറയും.

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാന്‍. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. പുലര്‍ച്ചെ മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുര്‍ആന്‍ പാരായണം, രാത്രിയില്‍ തറാവീഹ് നമസ്‌കാരം,

ദാനധര്‍മങ്ങള്‍, ഉദ്ബോധന ക്ലാസുകള്‍ എന്നിവയൊക്കെ റമസാന്‍ മാസത്തില്‍ നടക്കും. ആയിരം മാസത്തെക്കാള്‍ പുണ്യമുണ്ടെന്ന് കരുതപ്പെടുന്ന ലൈലത്തുള്‍ ഖദര്‍ രാത്രി റമസാനിലാണ്.