Saturday, May 4, 2024
keralaNews

കേരളത്തില്‍നിന്നുള്ളവര്‍ക്ക് ബെംഗളൂരുവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരുന്മ കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. സര്‍ട്ടിഫിക്കറ്റ് കൈയിലില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണര്‍ എന്‍. മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആര്‍ടി പിസിആര്‍ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടാണ് കൈവശം വേണ്ടത്.

‘കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകള്‍ എന്ന നിലയ്ക്ക് പരിശോധനകള്‍ നടത്തണം. നിലവില്‍ ഇത് 20,000 22,000 ആണ്. പോസിറ്റീവ് ആകുന്നവരെ ഐസലേറ്റ് ചെയ്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റും.’ ബിബിഎംപി ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിനു ശേഷം മഞ്ജുനാഥ പ്രസാദ് പറഞ്ഞു.