Saturday, May 4, 2024
keralaNews

ഇളങ്കാട് – കൊടങ്ങ റോഡിന്റെ പുനരുദ്ധാരണം ഉടന്‍

പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന്, ഇളങ്കാട് കൊടുങ്ങ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഭരണാനുമതി നേടിയതായി പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

2018ലെ പ്രളയത്തില്‍ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ ഒഴികെയുള്ള മറ്റു വാഹനങ്ങളുടെ ഗതാഗതം ഇത് വഴി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഇളങ്കാട് നിന്ന് കൊടുങ്ങ വഴി പൂഞ്ഞാര്‍ അടിവാരത്ത് എത്തിച്ചേരുന്ന എളുപ്പമായ ഈ റോഡ് കൊടുങ്ങ പ്രദേശത്തെ 250 ഓളം കുടുംബങ്ങളുടെ ഏകഗതാഗത മാര്‍ഗമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.