Saturday, May 4, 2024
EntertainmentkeralaLocal News

സിദ്ധാര്‍ത്ഥ് ഭരതന്റെ ‘ചതുരം’ മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുന്നു

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലില്‍ പുരോഗമിക്കുന്നു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ‘ജിന്ന് ‘ എന്ന ചിത്രത്തിശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗ്രീന്‍വിച്ച് എന്റെര്‍ടൈന്‍മെന്റ്സ്-ആന്‍ഡ് യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജമീഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികാവിജയന്‍, ലിയോണ ലിഷോയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍, നിഷാന്ത് സാഗര്‍, കെ.പി.എ.സി.ലളിത, ജാഫര്‍ ഇടുക്കി, എന്നിവരും പ്രധാന താരങ്ങളാണ്. സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. സംഗീതം. പ്രശാന്ത് പിള്ള. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം-അഖില്‍ രാജ് ചിറയില്‍. മേക്കപ്പ്. അഭിലാഷ്.എം. കോസ്റ്റ്യം ഡിസൈന്‍ സ്റ്റെഫി സേവ്യര്‍ അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അംബ്രോവര്‍ഗീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മനോജ് കാരന്തൂര്‍. വാര്‍ത്താ വിതരണം: വാഴൂര്‍ ജോസ്.