Tuesday, May 14, 2024
keralaNewspolitics

എൻ ജയരാജ് തികഞ്ഞ പരാജയം; പിസി ജോർജ്

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എൻ.ജയരാജ് തികഞ്ഞ പരാജയമെന്ന് പി.സി ജോർജ്. കഴിഞ്ഞവർഷം മുണ്ടക്കയം ബൈപ്പാസ് പൂർത്തീകരിച്ചിട്ടു പോലും കാഞ്ഞിരപ്പള്ളി ബൈപാസ് 40 കൊല്ലമായി നടപ്പാകാതെ കിടക്കുന്ന പദ്ധതി ആയി മാറിയത് എൻ ജയരാജിനെ പിടിപ്പുകേട് കൊണ്ടുമാത്രമാണ് എന്ന് എരുമേലി മീഡിയ സെന്റെറിൽ നടന്ന പത്രസമ്മേളനത്തിൽ പി.സി ജോർജ് അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഇത്തവണ ശക്തമായ ത്രികോണ മത്സരം ആയിരിക്കും എന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. മുമ്പ് എംഎൽഎ ആയിരുന്നപ്പോൾ അൽഫോൺസ് കണ്ണന്താനം ചെയ്ത കാര്യങ്ങളെ പറ്റി കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾക്ക് ധാരണയുള്ളതിനാൽ സ്വാഭാവികമായും അൽഫോൻസ് കണ്ണന്താനത്തിന് അനുകൂലമായി ആകും ജനങ്ങൾ വിധിയെഴുതുക എന്നും അദ്ദേഹം പറഞ്ഞു. തൻറെ പാർട്ടിയായ ജനപക്ഷം സെക്കുലർ എൻഡിഎയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു.