Friday, May 17, 2024
indiakeralaNewspolitics

ഡി.രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം

കേരള പൊലീസിനെതിരായ വിമര്‍ശനത്തില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയെ പിന്തുണച്ചതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. ആനി രാജയുടെ പ്രസ്താവന തെറ്റെന്ന് ദേശീയ എക്‌സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീരിച്ചതിനാണ് ജനറല്‍ സെക്രട്ടറിക്ക് വിമര്‍ശനം. പൊലീസിന്റെ ഭാഗത്തു വീഴ്ച്ചയുണ്ടായാല്‍ യുപിയിലായാലും കേരളത്തിലായാലും ചോദ്യമുയരും. പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്നതാണ് സിപിഐ നയമെന്നുമായിരുന്നു രാജ പറഞ്ഞിരുന്നത്. കേരള പൊലീസില്‍ ആര്‍.എസ്.എസ്. ഗാങ്ങെന്ന ആനി രാജയുടെ പരാമര്‍ശമാണ് വിവാദമായത്.