Friday, May 3, 2024
indiaNewspoliticsUncategorized

ഇന്ന് രാജ്യം രക്തസാക്ഷി ദിനമായി ആചരിക്കുന്നു

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഓര്‍മയായിട്ട് 74 വര്‍ഷം പിന്നിട്ടു. പ്രസിഡന്റ് രാംനാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ആ മഹാത്മാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. 1948 ജനുവരി 30ന് ആയിരുന്നു ബിര്‍ള ഹൗസില്‍ നാഥുറാംവിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി മരണപ്പെട്ടത്.

ദിനചര്യയുടെ ഭാഗമായ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഗാന്ധിയെ ഗോഡ്സെ വെടിവച്ചുകൊന്നു. രാജ്യം ഈ ദിവസം ശഹീദ് ദിനമായി ആചരിക്കുന്നു.ബ്രിട്ടീഷുകാര്‍ക്കെതിരെ അഹിംസാസമരമുറ അനുവര്‍ത്തിച്ച ഗാന്ധിജിയുടെ നിസ്സഹകരണസമരമുറെ ഒട്ടേറെ ദേശീയവാദികള്‍ക്ക് പ്രചോദനമായി.സ്വാതന്ത്ര്യചിന്തകളോടെ രാജ്യം ഗാന്ധിയുടെ പിന്നില്‍ അണിനിരന്നു. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കുനയിച്ച ഗാന്ധിജിയുടെ മഹത്തായ സംഭാവനകളെ രാജ്യം അനുസ്മരിച്ചു. സ്വാതന്ത്ര്യസമരഭടന്‍മാരായ ഭഗത്സിങ്, ശിവറാംരാജ്ഗുരു, സുഖ്ദേവ് ഥാപ്പര്‍ എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ജനുവരി 23 ശഹീദ് ദിനമായി രാജ്യം ആചരിച്ചിരുന്നു.