ഉരുൾപൊട്ടൽ മേഖലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
എയ്ഞ്ചൽവാലി: മുക്കൂട്ടുതറ അസ്സീസി ആശുപത്രിയുടെ നേതൃത്ത്വത്തിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു. പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാടനം എയ്ഞ്ചൽവാലി സെന്റ്. മേരീസ് ഇടവക വികാരി ഫാ. ജെയിംസ് നിർവഹിച്ചു. ക്യാമ്പിൽ സൗജന്യ രക്തസമ്മർദ്ദ പരിശോധനയും, പ്രമേഹ പരിശോധനയും, ഭക്ഷ്യ കിറ്റ്, ന്യൂട്രിഷൻ കിറ്റ് എന്നിവയുടെ വിതരണവും നടത്തപ്പെട്ടു, ക്യാമ്പിൽ നാല്പതോളം പേർ പങ്കെടുത്തു. എരുമേലി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ മറിയാമ്മ സണ്ണി, 12-ാം വാർഡ് മെമ്പർ മാത്യു ജോസഫ്, അസ്സീസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക്, ഡോ. വരുൺ, സിസ്റ്റർ ജെറോമി എന്നിവർ ക്യാമ്പിന് നേതൃത്ത്വം കൊടുത്തു.