Friday, April 26, 2024
educationkeralaNewspolitics

എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ചുമതല നിര്‍വഹിക്കണ്ടെന്നും മന്ത്രി  വി. ശിവന്‍കുട്ടി 

തിരുവനന്തപുരം: ഫോക്കസ് ഏരിയ വിഷയത്തില്‍ അത് എതിര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ മന്ത്രി പരോക്ഷ വിമര്‍ശനവും ഉന്നയിച്ചു. അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്.അധ്യാപകരുടെ ജോലി പഠിപ്പിക്കല്‍ ആണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്.അവര്‍ ആ ചുമതല നിര്‍വഹിച്ചാല്‍ മതി. എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ചുമതല നിര്‍വഹിക്കണ്ടെന്നും മന്ത്രി പറഞ്ഞു.

നാളെ മുതല്‍ ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷ തുടങ്ങുകയാണ് .ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക മുറി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

വിവിധ പാര്‍ട്ടുകളായുള്ള ചോദ്യ പേപ്പറില്‍ തന്നെ എ, ബി എന്നിങ്ങിനെ ഉപവിഭാഗങ്ങള്‍ ഉണ്ട്. പാര്‍ട്ട് ഒന്നില്‍ എ വിഭാഗം ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും പാര്‍ട്ട് ബി ഫോകസ് ഏരിയക്ക് പുറത്തെ ചോദ്യങ്ങളുമാണ്. എ പാര്‍ട്ടില്‍ 6 ചോദ്യങ്ങളില്‍ നാലെണ്ണത്തിനുള്ള ഉത്തരമെഴുതിയാല്‍ മതി. അങ്ങനെ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള ചോയ്‌സുണ്ട്. എന്നാല്‍ ബി വിഭാഗം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ള നാല് ചോദ്യങ്ങള്‍ക്ക് ചോയ്‌സ് ഒന്നും ഇല്ല. അതായത് ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ അതിന്റെ മാര്‍ക്ക് പോകും. പാര്‍ട്ട് രണ്ടിലെ നോണ്‍ ഫോക്കസ് ഏരിയയില്‍ മൂന്നു ചോദ്യങ്ങളില്‍ രണ്ടെണ്ണം എഴുതണം. പാര്‍ട്ട് രണ്ടിലെയും ഫോക്കസ് ഏരിയയില്‍ ചോദ്യങ്ങള്‍ക്ക് ചോയ്‌സ് ഉണ്ട്.

കൂടുതല്‍ ചോയ്‌സ് നല്‍കേണ്ടിയിരുന്നത് നോണ്‍ ഫോകസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഈ ഘടന വഴി എ ഗ്രേഡും എ പ്ലസും നേടാന്‍ കുട്ടികള്‍ വല്ലാതെ ബുദ്ധിമുട്ടും. ഫോക്കസ് ഏരിയക്ക് പുറത്തു കൂടുതല്‍ ഉത്തരങ്ങള്‍ക്ക് ചോയ്‌സ് നല്‍കുന്നതില്‍ ശാസ്ത്രീയ പ്രശ്‌നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം. മാര്‍ക്ക് വല്ലാതെ കുറഞ്ഞാല്‍ അപ്പോള്‍ ബദല്‍ മാര്‍ഗം ആലോചിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ പോലെ ഇഷ്ടം പോലെ എ പ്ലസ് വേണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ചോദ്യ ഘടന കടുപ്പിക്കുന്നത്.