Friday, April 19, 2024
keralaNews

കടലില്‍ അകപ്പെട്ട 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

കണ്ണൂര്‍ : കണ്ണൂരില്‍ നിന്നും 67 നോട്ടിക്കല്‍ മെയില്‍ അകലെ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലില്‍ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. മുനമ്പത്ത് നിന്നും പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. വൈകുന്നേരത്തോടെ പൂര്‍ണമായും മുങ്ങിയ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. പിന്നീട് കോസ്റ്റല്‍ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. എട്ട് തമിഴ്‌നാട് സ്വദേശികളും അഞ്ച് ആസാം സ്വദേശികളും അടക്കം പതിമൂന്ന് മത്സ്യ തൊഴിലാളികളെയും പുലര്‍ച്ചെയോടെ അഴിക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു. ഇരുപത് ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനായി മുനമ്പത്ത് നിന്നും പുറപ്പെട്ടത്.