Friday, May 3, 2024
keralaNews

ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി തൂത്തുക്കുടി വഴി കരയിലെത്തും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത…

ബുറെവി ചുഴലിക്കാറ്റ് നാളെ ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി തൂത്തുക്കുടി വഴി കരയിലെത്തും. കരതൊടുമ്പോള്‍ പരമാവധി വേഗം 7080 കി.ലോ മീറ്ററായിരിക്കും. കേരളത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.
കേരളത്തില്‍ കടക്കുന്നത് കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും. ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്കുഭാഗങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ചുഴലിക്കാറ്റ് മുന്‍കരുതല്‍ നടപടികളുടെ ഏകോപനച്ചുമതല മന്ത്രിമാര്‍ക്കാണ്. തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജെ.മേഴ്‌സിക്കുട്ടിയമ്മ. പത്തനംതിട്ട കെ.രാജു, ആലപ്പുഴ ജി.സുധാകരന്‍, കോട്ടയം പി.തിലോത്തമന്‍, ഇടുക്കി എം.എം.മണി, എറണാകുളംവി.എസ്.സുനില്‍കുമാര്‍.