Tuesday, April 30, 2024
indiaNews

നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവാ മെഡല്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിക്കും. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയിലാണ് താരം രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടിയത്.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ 384 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധീരതാ അവാര്‍ഡുകള്‍ സമ്മാനിക്കും. ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനില്‍ വെച്ചു നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് ദാനം നടക്കുക. 12 ശൗര്യചക്ര, 29 പരം വിശിഷ്ട സേവാ മെഡല്‍, നാല് ഉത്തം യുദ്ധ് സേവാ മെഡല്‍, 53 അതി വിശിഷ്ട സേവാ മെഡല്‍, 13 യുദ്ധ് സേവാ മെഡല്‍ എന്നിവയും ഇന്ന് സമ്മാനിക്കും.

ആഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ സമ്മാനിക്കും. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.